എസ്.വൈ.എസ് ഉംറ പഠനക്ലാസ്
Posted by gulfthejas Wednesday, March 9, 2011കുവൈത്ത്: എസ്.വൈ.എസ് ഉംറ സംഘത്തിലൂടെയും അല്ലാതെയുമായി പരിശുദ്ധ ഉംറ നിര്‍വഹിക്കുവാന്‍ പുറപ്പെടുന്നവര്‍ക്കായി എസ്.വൈ.എസ് ഹജ്ജ്-ഉംറ സെല്‍ സംഘടിപ്പിക്കുന്ന ഉംറ പഠനക്ലാസ് മാര്‍ച്ച് 11ന് വെള്ളിയാഴ്ച അബ്ബാസിയയിലെ ചാച്ചൂസ് ഓഡിറ്റോറിയത്തില്‍ നടക്കും. കാലത്ത് 8 മണിക്ക് ആരംഭിക്കുന്ന ക്ലാസിന് പ്രമുഖ പണ്ഡിതന്‍ അബ്ദുല്ലത്തീഫ് സഅദി പഴശ്ശി നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക് 55131506, 66753813 നമ്പറുകളില്‍ ബന്ധപ്പെടാം. വാര്‍ത്ത അയച്ചത്: നൗഫല്‍ കെ.കെ"
Subscribe to:
Post Comments (Atom)
0 comments:
Post a Comment