ഇ.പി. ഷെഫീഖ്
ദുബൈ: തൊഴിലുടമ കള്ളക്കേസില്‍ കുടുക്കിയ മലയാളി യുവാവിന് 55,220 ദിര്‍ഹവും അഞ്ച് ശതമാനം പലിശയും (ഏഴ് ലക്ഷത്തോളം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ സിവില്‍ കോടതി വിധിച്ചു. മലപ്പുറം നിലമ്പൂര്‍ നമ്പടാകുന്നേല്‍ വീട്ടില്‍ അലക്‌സ് കുര്യാക്കോസിന് അനുകൂലമായാണ് വിധി വന്നത്. ദുബൈ ആസ്ഥാനമായി കപ്പലുകള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഇന്ത്യന്‍ കമ്പനിയില്‍ കമ്യൂണിക്കേഷന്‍ ഓഫിസര്‍ ആയിരുന്നു അലക്‌സ്. 2007 മേയിലാണ് ജോലിയില്‍ ചേരുന്നത്. ഒരു വര്‍ഷത്തിന് ശേഷം സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായി സ്ഥകനക്കയറ്റം ലഭിച്ചു.
"
0 comments:
Post a Comment