ദുരിതകടല്‍ താണ്ടി അബ്ദുള്‍ഖാദറും ഹസ്സനാര്‍കുട്ടിയും താനൂര്‍ തീരമണഞ്ഞു

Wednesday, March 9, 2011

ദമാം: നീണ്ട ഒന്നര വര്‍ഷത്തോളംകടലിനോട് മല്ലിട്ടിട്ടും കൃത്യമായി ശമ്പളം പോലും ലഭിക്കാതെ ദുരിത ജീവിതം നയിച്ച് വന്ന താനൂര്‍ പടിഞ്ഞാറെക്കര സ്വദേശികളായ ഏണിന്റെ പുരക്കല്‍ അബ്ദുള്‍ഖാദര്‍, ചെക്കംമടത്ത് ഹസ്സന്‍നാര്‍കുട്ടി എന്നിവര്‍ക്ക് കെ.എം.സി.സി. ദമാം സെന്റട്രല്‍ കമ്മറ്റിയും, ദമാം ടൗണ്‍ കമ്മറ്റിയും ചേര്‍ന്ന് ടിക്കറ്റുകളും, സഹായധനവും അത്യാവശ്യ സാധനങ്ങളും നല്‍കി. സൈഹാത്തിലുള്ള സ്‌പോണ്‍സറുടെ കീഴില്‍ വേതനം പോലുമില്ലാതെ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇവരുടെ കഷ്ടതയറിഞ്ഞ കെ.എം.സി.സി. പ്രവര്‍ത്തകര്‍ ഇവരെ നാട്ടിലെത്തിക്കാന്‍ മുന്നിട്ടറങ്ങുകയായിരുന്നു. സ്‌പോണ്‍സറുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ ഫലമായി വിസ റദ്ദാക്കി തിരിച്ചയക്കാന്‍ അവസാനം കൊഴിലുടമ തയ്യാറാവുകയായിരുന്നു. ചെക്കുംമഠത്ത് ഹസ്സനാരുകുട്ടിക്കുള്ള വിമാനടിക്കറ്റ് ദമാം സെന്റട്രല്‍ കമ്മറ്റി ആക്ടിംഗ് പ്രസിഡന്റ് മാലിക്ക് മഖ്ബൂലും, ഏണിന്റെ പുരയ്ക്കല്‍ അബ്ദുള്‍ഖാദറിനുള്ള ടിക്കറ്റ് ജന.സെക്രട്ടറി മാമുനിസാറും കൈമാറി. സഗീര്‍ പറവനൂര്‍, ഹമീദ് വടകര, അഷ്‌റഫ്...."

0 comments:

Post a Comment