ഡോ.ഗിവര്‍ഗീസ് മാര്‍ തെയഡോഷ്യസിന്റെ ജന്മദിനാഘോഷം

Wednesday, March 9, 2011

മരാമണ്‍: നോര്‍ത്തമേരിക്ക യൂറോപ്പ് ഭദ്രാസാനാധ്യക്ഷന്‍ റവ.ഡോ.ഗീവര്‍ഗീസ് മാര്‍ തെയഡോഷ്യസിന്റെ ജന്മദിനാഘോഷം നടത്തി. മാരമാണ്‍ കണ്‍വെന്‍ഷന്‍ നഗറില്‍ നടത്തപ്പെട്ട ആഘോഷത്തില്‍ വികാരി ജനറല്‍ റവ.എബ്രഹാം ശാമുവേല്‍ പ്രാര്‍ത്ഥിച്ചു. കല്‍ദായ സഭയിലെ മാര്‍ യുഹാനോന്‍ ജോസഫ് ആശിര്‍വദിച്ചു. ബഹു.പട്ടക്കാരും വിശ്വാസികളുമടങ്ങുന്ന വന്‍ ജനക്കൂട്ടം കണ്‍വെന്‍ഷന്‍ നഗറില്‍ പങ്കെടുത്തു. നേരത്തെ ചെങ്ങന്നൂരില്‍ നടന്ന ജന്മദിനാഘോഷസമ്മേളനത്തില്‍ റവ. ഡോ.സഖറിയാസ് മാര്‍ തെയോഫിലസ് സഫ്രഗന്‍ മെത്രാപ്പോലീത്താ, റൈറ്റ് റവ.ഡോ.യുയാക്കിം മാര്‍ കുറിലോസ് എപ്പിസ്‌കോപ്പാ, പി.സി.വിഷ്ണുനാഥ് എം.എല്‍.എ. റവ.എം.പി.യോഹന്നാന്‍, റവ.ബിജു എസ്സ്. ചെറിയാന്‍, സഭാ കൗണ്‍സിലംഗം കുസുമം ടൈറ്റസ്, റ്റി.എസ്.ചാക്കോ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വികാരി ജനറല്‍ റവ.ജിജി റ്റോം സ്വാഗതവും, വര്‍ഗീസ് പി.വര്‍ഗീസ് നന്ദിയും രേഖപ്പെടുത്തി. ഭദ്രാസന കൗണ്‍സിലിനു വേണ്ടി ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ഡോ.ഗീവര്‍ഗീസ് മാര്‍ തെയഡോഷ്യസ് മറുപടി പ്രസംഗം നടത്തി. പി.പി.ചെറിയാന്‍"

0 comments:

Post a Comment