സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പുതിയ സമീപനം വേണം: ഓവര്‍സീസ് കോണ്‍ഗ്രസ്‌

Wednesday, March 9, 2011

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പുതിയ സമീപനം വേണം: ഓവര്‍സീസ് കോണ്‍ഗ്രസ്‌:
"ന്യൂയോര്‍ക്ക്: 2011ലെ സംസ്ഥാന അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ കൂട്ടായ്മയുടെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ ആഗോള പ്രവാസികളോട് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക്കില്‍ അഭ്യര്‍ത്ഥിച്ചു. വിഭാഗീയമായ-രാഷ്ട്രീയ വ്യക്തി താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രം മത്സരിച്ച് ഭരണം സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നവരെ ഒഴിവാക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനും സമ്മതിദായകര്‍ക്കും ബാദ്ധ്യതയുണ്ടെന്ന് കൊണ്‍ഗ്രസ്സ് പ്രതിനിധി സംഘം വിലയിരുത്തി. അരനൂറ്റാണ്ടായി മത്സരിച്ച് മടുക്കാത്ത നേതാക്കന്മാര്‍ കേരളത്തിന്റെ സാമൂഹ്യ-വാണിജ്യ-വ്യവസായിക വളര്‍ച്ചയ്ക്കും മാറ്റങ്ങള്‍ക്കും തടസ്സമാണെന്ന് ഇതിനകം ബോധ്യപ്പെട്ടതാണ്. വീണ്ടും സീറ്റ് നല്‍കി ഇക്കൂട്ടരെ അധികാരത്തിലേറ്റുന്നതിലൂടെ രാഷ്ട്രീയ നേതൃത്വം സംസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് ഐ.എന്‍.ഒ.സി. എക്‌സിക്യൂട്ടീവ് ജനറല്‍ സെക്രട്ടറി ജോര്‍ജ് എബ്രഹാം പറഞ്ഞു....."

0 comments:

Post a Comment