ജനാധിപത്യ റിപ്പബ്ലികിനുവേണ്ടി മൂന്നു രാഷ്ട്രീയ കക്ഷികളുടെ പുതിയ സഖ്യം

Thursday, March 10, 2011

മനാമ: ജനാധിപത്യ റിപ്പബ്ലിക് സംവിധാനം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് രാഷ്ട്രീയ കക്ഷികള്‍ ചേര്‍ന്ന് പുതിയ സഖ്യമുണ്ടാക്കിയതായി പേള്‍ റൗണ്ട് എബൗട്ടില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ പറഞ്ഞു. അല്‍ ഹഖ്, വഫ, ഫ്രീഡം മൂവ്‌മെന്റ് എന്നീ കക്ഷികളാണ് റിപ്പബ്ലികിനുവേണ്ടിയുള്ള സഖ്യം രൂപവത്കരിച്ചതെന്ന് 'റോയിട്ടേഴ്‌സ്' റിപ്പോര്‍ട്ടു ചെയ്തു. നിസ്സഹരണം, പ്രതിരോധം തുടങ്ങിയ സമാധാനപരമായ മാര്‍ഗങ്ങളിലൂടെയാകും മാറ്റത്തിന് ശ്രമിക്കുകയെന്ന് മൂന്നുകക്ഷികളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

"

0 comments:

Post a Comment