Indian regional language daily launched in Riyadh

Friday, March 11, 2011

Shahid Ali Khan
RIYADH: Saudi and Indian publishing houses have joined hands to launch an Indian regional language news daily in Saudi Arabia called Gulf Thejas.
Gulf Thejas is the offshoot of Thejas Daily published in the Malayalam language in Calicut in the southern Indian state of Kerala.
Thejas Daily was launched in 2006 by Intermedia Publishing Ltd., a public limited company that formed a joint venture with Al-Ramez Int’l Group, a Saudi company, to publish Gulf Thejas from Riyadh.
Full story published in

ലേബര്‍ ഓഫിസുകളില്‍ ഇലക്ട്രാണിക്‌ സേവനം ഏര്‍പ്പെടുത്തും: സൗദി തൊഴില്‍ മന്ത്രി

Thursday, March 10, 2011

റിയാദ്‌: രാജ്യത്തെ ചില ലേബര്‍ ഓഫിസുകളില്‍ അരുതാത്ത ഇടപാടുകള്‍ നടക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടിട്ടുണെ്‌ടന്നും ഇത്‌ തടയാന്‍ ഇലക്‌ട്രാണിക്‌ സേവനം ഏര്‍പ്പെടുത്തുമെന്നും തൊഴില്‍ മന്ത്രി ആദില്‍ ഫക്കീഹ്‌ പറഞ്ഞു. റിയാദില്‍ നടക്കുന്ന അന്താരാഷ്‌ട്ര പുസ്‌തക മേള സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു."

കൈക്കൂലി വാങ്ങിയ ഇന്ത്യക്കാര്‍ക്ക്‌ ഖത്തറില്‍ തടവും പിഴയും



ദോഹ: കൈക്കൂലി കേസില്‍ രണ്‌ടു ഇന്ത്യക്കാര്‍ക്ക്‌ ഖത്തര്‍ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവും പിഴയും വിധിച്ചു. ഖത്തര്‍ മോട്ടോര്‍ ആന്റ്‌ മോട്ടോര്‍ സൈക്ലിങ്‌ ഫെഡറേഷനില്‍ ക്ലാര്‍ക്കുമാരായി ജോലി ചെയ്യുകയായിരുന്ന ഇന്ത്യക്കാര്‍ക്കാണ്‌ ശിക്ഷ. കമ്പനിയുടെ ടെന്‍ഡര്‍"

പ്രവാസി കൗണ്‍സില്‍ അല്‍വാദി ഏരിയ കമ്മിറ്റി



സലാല: പ്രവാസി കൗണ്‍സില്‍ കേരള അല്‍ വാദി ഏരിയ കമ്മിറ്റി രൂപീകരിച്ചു. ലത്തീഫ്‌ പേരാമ്പ്ര (പ്രസിഡന്റ്‌) കെ പ്രമോദ്‌, കെ. നൗഫല്‍ (വൈസ്‌ പ്രസിഡന്റുമാര്‍) റഷീദ്‌ ടി പി(ജനറല്‍ സെക്രട്ടറി), കെ രാജേന്ദ്രന്‍, സാജന്‍ ഇ വി( സെക്രട്ടറിമാര്‍), പി എന്‍ അരുണ്‍ (ഖജാന്‍ജി) എന്നിവരെയും"

വാഹനാപകടം: ഒ.ഐ.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു



"ദമാം: ദമാമിനടുത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച പഴയകാല കോണ്‍ഗ്രസ്സ് വനിതാവേദി പ്രവര്‍ത്തക ലീന സൊബസറ്റിയന് ഒ.ഐ.സി.സി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബത്ത ഹാഫ്മ്മൂണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന അനുശോചന യോഗത്തില്‍ പ്രസിഡന്റ് മുത്തലിബ് ഒറ്റപ്പാലം അധ്യക്ഷനായിരുന്നു. മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും എ.ഐ.സി.സി സെക്രട്ടറിയുമായ ഷാനിമോള്‍ ഉസ്മാന്‍ ടെലി-ഇന്‍ലൂടെ അനുശോചനം രേപ്പെടുത്തി. അജിത്ത് എല്‍.കെ, മുഹമ്മദാലി മണ്ണാര്‍ക്കാട്, മാത്യു പാറക്കല്‍, ഷാജി സോന, വിജയന്‍ നെയ്യാറ്റിന്‍കര, നാസര്‍ കല്ലറ, പീറ്റര്‍ കോതമംഗലം, അബ്ദുള്‍ അസീസ് കോഴിക്കോട്, ജലീല്‍ ആലപ്പുഴ, അബ്ദുള്ള വല്ലന്‍ചിറ, സിറാജ് പുറക്കാട്, ഷാജി മഠത്തില്‍, രാജേഷ് കണ്ണൂര്‍ എന്നിവര്‍ അനുശോചന യോഗത്തില്‍ പങ്കെടുത്തു. ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി വൈസ ്പ്രസിഡന്റ് പ്രമോദ് പൂപ്പാല യോഗത്തിന് നേതൃത്വം നല്‍കി. വാര്‍ത്ത അയച്ചത്: പ്രമോദ്‌



"

തൊഴിലുടമ കള്ളക്കേസില്‍ കുടുക്കിയ മലയാളിക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം



ഇ.പി. ഷെഫീഖ്

ദുബൈ: തൊഴിലുടമ കള്ളക്കേസില്‍ കുടുക്കിയ മലയാളി യുവാവിന് 55,220 ദിര്‍ഹവും അഞ്ച് ശതമാനം പലിശയും (ഏഴ് ലക്ഷത്തോളം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ സിവില്‍ കോടതി വിധിച്ചു. മലപ്പുറം നിലമ്പൂര്‍ നമ്പടാകുന്നേല്‍ വീട്ടില്‍ അലക്‌സ് കുര്യാക്കോസിന് അനുകൂലമായാണ് വിധി വന്നത്. ദുബൈ ആസ്ഥാനമായി കപ്പലുകള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഇന്ത്യന്‍ കമ്പനിയില്‍ കമ്യൂണിക്കേഷന്‍ ഓഫിസര്‍ ആയിരുന്നു അലക്‌സ്. 2007 മേയിലാണ് ജോലിയില്‍ ചേരുന്നത്. ഒരു വര്‍ഷത്തിന് ശേഷം സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായി സ്ഥകനക്കയറ്റം ലഭിച്ചു.


read more

"

ജനാധിപത്യ റിപ്പബ്ലികിനുവേണ്ടി മൂന്നു രാഷ്ട്രീയ കക്ഷികളുടെ പുതിയ സഖ്യം



മനാമ: ജനാധിപത്യ റിപ്പബ്ലിക് സംവിധാനം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് രാഷ്ട്രീയ കക്ഷികള്‍ ചേര്‍ന്ന് പുതിയ സഖ്യമുണ്ടാക്കിയതായി പേള്‍ റൗണ്ട് എബൗട്ടില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ പറഞ്ഞു. അല്‍ ഹഖ്, വഫ, ഫ്രീഡം മൂവ്‌മെന്റ് എന്നീ കക്ഷികളാണ് റിപ്പബ്ലികിനുവേണ്ടിയുള്ള സഖ്യം രൂപവത്കരിച്ചതെന്ന് 'റോയിട്ടേഴ്‌സ്' റിപ്പോര്‍ട്ടു ചെയ്തു. നിസ്സഹരണം, പ്രതിരോധം തുടങ്ങിയ സമാധാനപരമായ മാര്‍ഗങ്ങളിലൂടെയാകും മാറ്റത്തിന് ശ്രമിക്കുകയെന്ന് മൂന്നുകക്ഷികളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

"

എം.പോസ്‌റ്റിന്റെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ സേവനം അവസാനിക്കുന്നു



ദുബയ്‌. യു.എ.ഇ.യിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ നിന്നു എം.പോസ്‌റ്റ്‌ ഇപ്പോള്‍ നടപ്പാക്കുന്ന പാസ്‌പോര്‍ട്ട്‌, വിസ അടക്കമുള്ള സേവനങ്ങള്‍ അവസാനിക്കുന്നു. വിസ അപേക്ഷകള്‍ക്കും പാസ്‌പോര്‍ട്ട്‌ അടക്കമുള്ള സേവനങ്ങള്‍ക്കായി ഒരാഴ്‌ചക്കകം പുതിയ കമ്പനിക്ക്‌ നല്‍കും. ഈ സേവനത്തിനായി നിരവധി കമ്പനികള്‍ ടെന്‍ഡര്‍ നല്‍കിയിരുന്നു."

പ്രവാസി വോട്ടവകാശം ചടങ്ങിലൊതുങ്ങും; അധികം പേര്‍ക്കും വോട്ടു ചെയ്യാന്‍ കഴിയില്ല



ജിദ്ദ: ഏറെ ആറ്റുനോറ്റിരുന്ന്‌ കിട്ടിയ വോട്ടവകാശം ഭൂരിഭാഗം വരുന്ന പ്രവാസികള്‍ക്കും പ്രയോജനം ചെയ്യില്ല. തിരഞ്ഞടുപ്പ്‌ കമ്മീഷന്റെ നിബന്ധനകളും തിരഞ്ഞെടുപ്പ്‌ നേരത്തെ പ്രഖ്യാപിച്ചതുമാണ്‌ പ്രവാസികളുടെ വോട്ട്‌ സ്വപ്‌നത്തിന്‌ തിരിച്ചടിയായത്‌. വോട്ട്‌ ചെയ്യാന്‍ നാട്ടില്‍ പോവണമെന്നുള്ളതും അറ്റസ്‌റ്റ്‌ ചെയ്യാഌം രജിസ്‌ട്രഡിഌമുള്ള സാമ്പത്തിക ചെലവുകളും സാധാരണ"

പൊതുമാപ്പ്: നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം




കാസിം ഇരിക്കൂര്‍

ജിദ്ദ: സൗദി ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി അനധികൃത താമസക്കാന്‍ സ്വദേശത്തേക്ക് തിരിച്ചുപോകണമെന്ന് തര്‍ഹീല്‍ അധികൃതര്‍ ഓര്‍മിപ്പിച്ചു. മുമ്പ് ആഴ്ചയില്‍ രണ്ടുദിവസമാണ് ഇന്ത്യക്കാരെ സ്വീകരിച്ചിരുന്നതെങ്കില്‍ ഇനി എല്ലാ ദിവസവും അവര്‍ക്ക് വരാമെന്ന് പൊതുമാപ്പിന്റെ ചുമതലയുള്ള ലഫ.കേണല്‍ ഫൈസ് അറിയിച്ചതായി സാമൂഹിക ക്ഷേമ കോണ്‍സല്‍ എസ്.ഡി മൂര്‍ത്തി വെളിപ്പെടുത്തി.


read more

"

മസ്‌കത്ത് പുസ്തകമേളക്ക് തിരശ്ശീല വീണു; അരുന്ധതി റോയിക്ക് അറബ് വായനക്കാരേറെ



മസ്‌കത്ത്: പത്തുദിവസം നീണ്ട മസ്‌കത്ത് പുസ്തകമേള സമാപിച്ചു. അവസാന ദിവസമായ ഇന്നലെ പുസ്തകങ്ങള്‍ വാങ്ങാന്‍ നിരവധി പേരാണ് ഒമാന്‍ ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ സെന്ററിലെത്തിയത്. സുപ്രസിദ്ധ ഇന്ത്യന്‍ എഴുത്തുകാരി അനുന്ധതി റോയിയുടെ 'ഗോഡ് ഓഫ് സ്മാള്‍ തിങ്‌സിന്റെ' അറബി പരിഭാഷക്ക് പുസ്തകോത്സവത്തില്‍ ഏറെ ആവശ്യക്കാരുണ്ടായിരുന്നു. സിറിയന്‍ പ്രസാധകരായ ദാര്‍ അല്‍ നിനാവയാണ് പുസ്തകം അറബിയില്‍ പരിഭാഷപ്പെടുത്തി വിതരണം ചെയ്യുന്നത്.


read more

"

രാജ്യത്തിലെ പലയിടത്തും ലോയല്‍റ്റി റാലികള്‍; തൊഴില്‍നല്‍കാന്‍ കോര്‍പറേറ്റ് കമ്പനികള്‍ രംഗത്ത്



രാജ്യത്തിലെ പലയിടത്തും ലോയല്‍റ്റി റാലികള്‍; തൊഴില്‍നല്‍കാന്‍ കോര്‍പറേറ്റ് കമ്പനികള്‍ രംഗത്ത്: "
മസ്‌കത്ത്: രാജ്യത്ത് പ്രകടനത്തിന്റെ മറവില്‍ നടന്ന അക്രമങ്ങളെ പ്രോല്‍സാഹിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടും ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് പൂര്‍ണ പിന്തുണപ്രഖ്യാപിച്ചും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോയല്‍റ്റി റാലികള്‍ പുരോഗമിക്കുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആബാല വൃദ്ധം ജനങ്ങള്‍ അണിനിരന്ന റാലിയില്‍ പങ്കെടുക്കാന്‍ വൈകല്യം മറികടന്ന് വികലാംഗരും എത്തിയിരുന്നു.

read more
"

സൊഹാറില്‍ അക്രമം നടത്തിയവര്‍ക്കെതിരെ തെളിവ് നല്‍കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദേശം



സൊഹാറില്‍ അക്രമം നടത്തിയവര്‍ക്കെതിരെ തെളിവ് നല്‍കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദേശം: "

Image: 






മസ്‌കത്ത്: സൊഹാറില്‍ പ്രകടനത്തിന്റെ മറവില്‍ കൊള്ളയും കൊള്ളിവെപ്പും നടത്തിയവര്‍ക്കെതിരെ ലഭ്യമായ മുഴുവന്‍ തെളിവുകളും നല്‍കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ പൊതുജനങ്ങളോട് നിര്‍ദേശിച്ചു. അക്രമത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നതിനും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് മുഴുവന്‍ ജനങ്ങളുടെയും സഹകരണമുണ്ടാവണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അക്രമവുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈവശമുള്ളവര്‍ അത് പ്രോസിക്യൂഷന് കൈമാറണം.


read more

"

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സംഘടനകള്‍ നടപടി തുടങ്ങി

Wednesday, March 9, 2011







ദോഹ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഖത്തറിലെ മലയാളികളുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിന് പ്രവാസി സംഘടനകള്‍ രംഗത്ത്. വോട്ടര്‍മാരില്‍ നിന്ന് കൂട്ടായി അപേക്ഷകള്‍ സ്വീകരിച്ച് എംബസിയില്‍ ഒരുമിച്ച് സാക്ഷ്യപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടനകള്‍ നടത്തുന്നത്. പരമാവധി പ്രവാസിവോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ശ്രമമെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഇന്‍കാസിന്റെയും മുസ്‌ലിംലീഗ് അനുകൂല സംഘടനയായ കെ.എം.സി.സിയുടെയും നേതാക്കള്‍ പറഞ്ഞു.

read more
"

പുതിയ ഉരുക്കുനിര്‍മാണ ശാലക്ക് കരാര്‍ ഒപ്പിട്ടു; 2013ല്‍ പൂര്‍ത്തിയാകും



ദോഹ: രാജ്യത്ത് പുതിയ ഉരുക്കുനിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നതിന് ഖത്തര്‍ സ്റ്റീല്‍ കമ്പനി സീമെന്‍സുമായി കരാര്‍ ഒപ്പുവെച്ചു. പ്രതിവര്‍ഷം 1.1 ദശലക്ഷം ടണ്‍ ഉരുക്ക് നിര്‍മിക്കാന്‍ ശേഷിയുള്ള അത്യാധുനിക പ്ലാന്റ് മിസഈദില്‍ നിലവിലുള്ള പ്ലാന്റുകള്‍ക്ക് സമീപമായിരിക്കും സ്ഥാപിക്കുക. 2013ഓടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.


read more

"

എണ്ണ വിപണി: ആശങ്ക വേണ്ടെന്ന് ഖത്തര്‍



ദോഹ: വിപണിയില്‍ എണ്ണയുടെ ലഭ്യതയെക്കുറിച്ച് ആശങ്കപ്പെടാനില്ലെന്ന് ഖത്തര്‍ ഊര്‍ജ മന്ത്രി മുഹമ്മദ് സാലിഹ് അല്‍ സാദഃ. വിഷയം ചര്‍ച്ച ചെയ്യാന്‍ അസാധാരണയോഗം ആവശ്യമുണ്ടോ എന്ന് തീരുമാനിക്കാന്‍ വിപണിയിലെ സ്ഥിതിഗതികള്‍ ഒപെക് സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


read more

"

എസ്.വൈ.എസ് ഉംറ പഠനക്ലാസ്‌



കുവൈത്ത്: എസ്.വൈ.എസ് ഉംറ സംഘത്തിലൂടെയും അല്ലാതെയുമായി പരിശുദ്ധ ഉംറ നിര്‍വഹിക്കുവാന്‍ പുറപ്പെടുന്നവര്‍ക്കായി എസ്.വൈ.എസ് ഹജ്ജ്-ഉംറ സെല്‍ സംഘടിപ്പിക്കുന്ന ഉംറ പഠനക്ലാസ് മാര്‍ച്ച് 11ന് വെള്ളിയാഴ്ച അബ്ബാസിയയിലെ ചാച്ചൂസ് ഓഡിറ്റോറിയത്തില്‍ നടക്കും. കാലത്ത് 8 മണിക്ക് ആരംഭിക്കുന്ന ക്ലാസിന് പ്രമുഖ പണ്ഡിതന്‍ അബ്ദുല്ലത്തീഫ് സഅദി പഴശ്ശി നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക് 55131506, 66753813 നമ്പറുകളില്‍ ബന്ധപ്പെടാം. വാര്‍ത്ത അയച്ചത്: നൗഫല്‍ കെ.കെ"

ദുരിതകടല്‍ താണ്ടി അബ്ദുള്‍ഖാദറും ഹസ്സനാര്‍കുട്ടിയും താനൂര്‍ തീരമണഞ്ഞു



ദമാം: നീണ്ട ഒന്നര വര്‍ഷത്തോളംകടലിനോട് മല്ലിട്ടിട്ടും കൃത്യമായി ശമ്പളം പോലും ലഭിക്കാതെ ദുരിത ജീവിതം നയിച്ച് വന്ന താനൂര്‍ പടിഞ്ഞാറെക്കര സ്വദേശികളായ ഏണിന്റെ പുരക്കല്‍ അബ്ദുള്‍ഖാദര്‍, ചെക്കംമടത്ത് ഹസ്സന്‍നാര്‍കുട്ടി എന്നിവര്‍ക്ക് കെ.എം.സി.സി. ദമാം സെന്റട്രല്‍ കമ്മറ്റിയും, ദമാം ടൗണ്‍ കമ്മറ്റിയും ചേര്‍ന്ന് ടിക്കറ്റുകളും, സഹായധനവും അത്യാവശ്യ സാധനങ്ങളും നല്‍കി. സൈഹാത്തിലുള്ള സ്‌പോണ്‍സറുടെ കീഴില്‍ വേതനം പോലുമില്ലാതെ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇവരുടെ കഷ്ടതയറിഞ്ഞ കെ.എം.സി.സി. പ്രവര്‍ത്തകര്‍ ഇവരെ നാട്ടിലെത്തിക്കാന്‍ മുന്നിട്ടറങ്ങുകയായിരുന്നു. സ്‌പോണ്‍സറുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ ഫലമായി വിസ റദ്ദാക്കി തിരിച്ചയക്കാന്‍ അവസാനം കൊഴിലുടമ തയ്യാറാവുകയായിരുന്നു. ചെക്കുംമഠത്ത് ഹസ്സനാരുകുട്ടിക്കുള്ള വിമാനടിക്കറ്റ് ദമാം സെന്റട്രല്‍ കമ്മറ്റി ആക്ടിംഗ് പ്രസിഡന്റ് മാലിക്ക് മഖ്ബൂലും, ഏണിന്റെ പുരയ്ക്കല്‍ അബ്ദുള്‍ഖാദറിനുള്ള ടിക്കറ്റ് ജന.സെക്രട്ടറി മാമുനിസാറും കൈമാറി. സഗീര്‍ പറവനൂര്‍, ഹമീദ് വടകര, അഷ്‌റഫ്...."

അനുസ്മരണ സമ്മേളനം



കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൂര്‍വ്വ സൂരികളായ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി, കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരുടെ അനുസ്മരണം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 11നു വെള്ളിയാഴ്ച വൈകുന്നേരം 6മണിക്ക് അബ്ബാസിയ ദാറുത്തര്‍ബിയ മദ്‌റസ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സമ്മേളനം ഇസ്‌ലാമിക് ജനറല്‍ സെക്രട്ടറി മുഹമ്മദലി പുതുപ്പറമ്പ് ഉദ്ഘാടനം ചെയ്യും, ശംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍ ജീലാനി അനുസ്മരണ പ്രഭാഷണവും ഹംസ ദാരിമി വടകര കണ്ണിയത്ത്, ശംസുല്‍ ഉലമ അനുസ്മരണ പ്രഭാഷണവും നടത്തും."

ഡോ.ഗിവര്‍ഗീസ് മാര്‍ തെയഡോഷ്യസിന്റെ ജന്മദിനാഘോഷം



മരാമണ്‍: നോര്‍ത്തമേരിക്ക യൂറോപ്പ് ഭദ്രാസാനാധ്യക്ഷന്‍ റവ.ഡോ.ഗീവര്‍ഗീസ് മാര്‍ തെയഡോഷ്യസിന്റെ ജന്മദിനാഘോഷം നടത്തി. മാരമാണ്‍ കണ്‍വെന്‍ഷന്‍ നഗറില്‍ നടത്തപ്പെട്ട ആഘോഷത്തില്‍ വികാരി ജനറല്‍ റവ.എബ്രഹാം ശാമുവേല്‍ പ്രാര്‍ത്ഥിച്ചു. കല്‍ദായ സഭയിലെ മാര്‍ യുഹാനോന്‍ ജോസഫ് ആശിര്‍വദിച്ചു. ബഹു.പട്ടക്കാരും വിശ്വാസികളുമടങ്ങുന്ന വന്‍ ജനക്കൂട്ടം കണ്‍വെന്‍ഷന്‍ നഗറില്‍ പങ്കെടുത്തു. നേരത്തെ ചെങ്ങന്നൂരില്‍ നടന്ന ജന്മദിനാഘോഷസമ്മേളനത്തില്‍ റവ. ഡോ.സഖറിയാസ് മാര്‍ തെയോഫിലസ് സഫ്രഗന്‍ മെത്രാപ്പോലീത്താ, റൈറ്റ് റവ.ഡോ.യുയാക്കിം മാര്‍ കുറിലോസ് എപ്പിസ്‌കോപ്പാ, പി.സി.വിഷ്ണുനാഥ് എം.എല്‍.എ. റവ.എം.പി.യോഹന്നാന്‍, റവ.ബിജു എസ്സ്. ചെറിയാന്‍, സഭാ കൗണ്‍സിലംഗം കുസുമം ടൈറ്റസ്, റ്റി.എസ്.ചാക്കോ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വികാരി ജനറല്‍ റവ.ജിജി റ്റോം സ്വാഗതവും, വര്‍ഗീസ് പി.വര്‍ഗീസ് നന്ദിയും രേഖപ്പെടുത്തി. ഭദ്രാസന കൗണ്‍സിലിനു വേണ്ടി ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ഡോ.ഗീവര്‍ഗീസ് മാര്‍ തെയഡോഷ്യസ് മറുപടി പ്രസംഗം നടത്തി. പി.പി.ചെറിയാന്‍"

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പുതിയ സമീപനം വേണം: ഓവര്‍സീസ് കോണ്‍ഗ്രസ്‌



സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പുതിയ സമീപനം വേണം: ഓവര്‍സീസ് കോണ്‍ഗ്രസ്‌:
"ന്യൂയോര്‍ക്ക്: 2011ലെ സംസ്ഥാന അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ കൂട്ടായ്മയുടെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ ആഗോള പ്രവാസികളോട് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക്കില്‍ അഭ്യര്‍ത്ഥിച്ചു. വിഭാഗീയമായ-രാഷ്ട്രീയ വ്യക്തി താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രം മത്സരിച്ച് ഭരണം സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നവരെ ഒഴിവാക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനും സമ്മതിദായകര്‍ക്കും ബാദ്ധ്യതയുണ്ടെന്ന് കൊണ്‍ഗ്രസ്സ് പ്രതിനിധി സംഘം വിലയിരുത്തി. അരനൂറ്റാണ്ടായി മത്സരിച്ച് മടുക്കാത്ത നേതാക്കന്മാര്‍ കേരളത്തിന്റെ സാമൂഹ്യ-വാണിജ്യ-വ്യവസായിക വളര്‍ച്ചയ്ക്കും മാറ്റങ്ങള്‍ക്കും തടസ്സമാണെന്ന് ഇതിനകം ബോധ്യപ്പെട്ടതാണ്. വീണ്ടും സീറ്റ് നല്‍കി ഇക്കൂട്ടരെ അധികാരത്തിലേറ്റുന്നതിലൂടെ രാഷ്ട്രീയ നേതൃത്വം സംസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് ഐ.എന്‍.ഒ.സി. എക്‌സിക്യൂട്ടീവ് ജനറല്‍ സെക്രട്ടറി ജോര്‍ജ് എബ്രഹാം പറഞ്ഞു....."