"ദമാം: ദമാമിനടുത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച പഴയകാല കോണ്‍ഗ്രസ്സ് വനിതാവേദി പ്രവര്‍ത്തക ലീന സൊബസറ്റിയന് ഒ.ഐ.സി.സി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബത്ത ഹാഫ്മ്മൂണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന അനുശോചന യോഗത്തില്‍ പ്രസിഡന്റ് മുത്തലിബ് ഒറ്റപ്പാലം അധ്യക്ഷനായിരുന്നു. മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും എ.ഐ.സി.സി സെക്രട്ടറിയുമായ ഷാനിമോള്‍ ഉസ്മാന്‍ ടെലി-ഇന്‍ലൂടെ അനുശോചനം രേപ്പെടുത്തി. അജിത്ത് എല്‍.കെ, മുഹമ്മദാലി മണ്ണാര്‍ക്കാട്, മാത്യു പാറക്കല്‍, ഷാജി സോന, വിജയന്‍ നെയ്യാറ്റിന്‍കര, നാസര്‍ കല്ലറ, പീറ്റര്‍ കോതമംഗലം, അബ്ദുള്‍ അസീസ് കോഴിക്കോട്, ജലീല്‍ ആലപ്പുഴ, അബ്ദുള്ള വല്ലന്‍ചിറ, സിറാജ് പുറക്കാട്, ഷാജി മഠത്തില്‍, രാജേഷ് കണ്ണൂര്‍ എന്നിവര്‍ അനുശോചന യോഗത്തില്‍ പങ്കെടുത്തു. ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി വൈസ ്പ്രസിഡന്റ് പ്രമോദ് പൂപ്പാല യോഗത്തിന് നേതൃത്വം നല്‍കി. വാര്‍ത്ത അയച്ചത്: പ്രമോദ്



"